ഏറ്റുമാനൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ രണ്ടുപേർ വാൻ കയറി മരിച്ചു. ഏറ്റുമാനൂർ - പാലാ റോഡ് കിസ്മത്ത് പടിയിൽ ചൊവ്വാഴ്ച വൈകീട്ട് 6.10നായിരുന്നു അപകടം. ബൈക്ക് യാത്രികരായ ഏറ്റുമാനൂർ വെട്ടിമുകൾ കമ്പനിമലയിൽ കുഞ്ഞുകുട്ടിയുടെ മകൻ അനിൽകുമാർ (പൾസർ കണ്ണൻ -30), അനിലിെൻറ മാതൃസഹോദരി വെട്ടിമുകൾ പിഴത്തറ ജയെൻറ ഭാര്യ സിന്ധു ജയൻ (42) എന്നിവരാണ് മരിച്ചത്.
പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടെ അനിലും സിന്ധുവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽപോയ ബൈക്കിന് പിന്നില്‍ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയും ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. ഇതിനിടെ, എതിർദിശയിൽ പോകുകയായിരുന്ന വാൻ ഇവരുടെ തലയിലൂടെ കയറുകയുമായിരുന്നു. നാട്ടുകാര്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിെൻറ മരണം സംഭവിച്ചിരുന്നു. അല്‍പസമയത്തിനുശേഷം സിന്ധുവും മരിച്ചു.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മഴയില്‍ ബൈക്കിെൻറ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനക്ക് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മരിച്ച സിന്ധുവിെൻറ മക്കൾ: അർഥന, അർച്ചന. അനിൽകുമാർ അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.