കോവിഡ് പരിശോധന കേന്ദ്രം അടിച്ചുതകർത്ത നിലയിൽ

കാണക്കാരിയിൽ കോവിഡ് പരിശോധന കേന്ദ്രം അടിച്ചുതകർത്തു

ഏ​റ്റു​മാ​നൂ​ര്‍: കാ​ണ​ക്കാ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​നു​നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ക്ര​മം. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി‍െൻറ ജ​ന​ലു​ക​ളും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള കി​യോ​സ്കും അ​ടി​ച്ചു​ത​ക​ര്‍ത്തു.

ഇ​തോ​ടെ വ്യാ​ഴാ​ഴ്ച ന​ട​ക്കേ​ണ്ട കോ​വി​ഡ് പ​രി​ശോ​ധ​ന ഭാ​ഗി​ക​മാ​യി മു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു.

ക​ള​ത്തൂ​രി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക്കാ​യി നി​ല​വി​ലെ കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍ന്ന് പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി‍െൻറ ജ​ന​ലു​ക​ളും കോ​വി​ഡ് പ​രി​ശോ​ധ​ന കി​യോ​സ്കും ത​ക​ര്‍ത്ത​താ​യി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ര്‍ജു​ന്‍ പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Violence against Covid checkpoint in Kanakkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.