കോട്ടയം: സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനും കൃഷി വകുപ്പിനുമെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു. പാലക്കാട് പുലി ചത്തതിന്റെ പേരില്‍ കര്‍ഷകനെ മരണത്തിലേക്ക് തള്ളിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടക്കാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്.
ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കോഓഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി.
ദേശീയ- സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ആയാംപറമ്പ് രാമചന്ദ്രന്, ജോര്‍ജ് സിറിയക്, സി.ടി. തോമസ്, ഉണ്ണികൃഷ്ണന് ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന് ആന്റണി, പി. രവീന്ദ്രന്, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, സി.വി. വിദ്യാധരന്, ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്, അപ്പച്ചന് ഇരുവേയില്‍, സുരേഷ് ഓടാപന്തിയില്‍, റോജര്‍ സെബാസ്റ്റ്യന്‍, ഷാജി തുണ്ടത്തില്‍, ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.