ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​യ്മ​നം ബാ​ബു​വി​െൻറ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അയ്മനം ബാബുവിനെ അനുസ്മരിച്ചു

കോ​ട്ട​യം: ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​യ്മ​നം ബാ​ബു​വി​െൻറ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം സാ​ബു മു​രി​ക്ക​വേ​ലി, ജി​ല്ല സ്പോ​ർ​ട്സ് ഓ​ഫി​സ​ർ എ​സ്. മ​നോ​ജ്, ടി.​യു. ജോ​ൺ, ഫാ. ​ആ​ൻ​റ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​ക​ച്ച കാ​യി​ക​താ​ര​ത്തി​നു​ള്ള അ​യ്മ​നം ബാ​ബു എ​ൻ​ഡോ​വ്മെൻറ്​ അ​വാ​ർ​ഡ്, 10,000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സ്, എ​വ​ർ​റോ​ളി​ങ് ട്രോ​ഫി എ​ന്നി​വ അ​സം​പ്ഷ​ൻ കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ സി.​എ​സ്. മ​രി​യ​ക്ക് സ​മ്മാ​നി​ച്ചു. 2020ലെ ​മി​ക​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി. ​അ​നി​ൽ​കു​മാ​റി​നെ ആ​ദ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കെ.​ആ​ർ. ഷാ​ജി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ര​ഞ്ജി​നി രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - gathered in Ayman Babuvi's memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.