കോട്ടയം: നാട്ടിലിറങ്ങിയ കുറുനരിയെ കെണിയിൽ കുടുക്കി നാട്ടുകാർ. കറുകച്ചാൽ മയിലാടിയിലെ നാട്ടുകാർ കഴിഞ്ഞദിവസം സ്ഥാപിച്ച കെണിയിലാണ് കുറുനരി കുടുങ്ങിയത്.
ഏറെനാളായി ഈ പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണ്. രാത്രിയിൽ നാട്ടിൻപുറത്തിറങ്ങി കോഴികളെയും വളർത്തുപക്ഷികളെയും പിടികൂടുന്നത് പതിവായിരുന്നു. സഹികെട്ടാണ് നാട്ടുകാർ കെണിയൊരുക്കിയത്. വനത്തിൽനിന്നെത്തുന്ന മൃഗങ്ങൾ സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ തമ്പടിക്കുകയാണ് പതിവ്.
കൂടാതെ വാഴൂർ, പാമ്പാടി, കങ്ങഴ, നെടുംകുന്നം, മണിമല തുടങ്ങിയ സ്ഥലങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്. ഭക്ഷണക്ഷാമം മൂലമാണ് വന്യജീവികൾ നാട്ടിലിറങ്ങുന്നത്. വനാതിർത്തിയിൽ സംരക്ഷണവേലി ഇല്ലാത്തതിനാലാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.