പ്ര​സാ​ദ്

സി. ​ത​ങ്ക​പ്പ​ൻ

കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

കോ​ട്ട​യം: ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ലെ പ്ര​തി​​യെ​ മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും കോ​ട​തി ശി​ക്ഷി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം അ​മ​ര ക​ര​യി​ൽ ചേ​ന​കു​ളം​കാ​ടി കാ​ലാ​യി​ൽ വീ​ട്ടി​ൽ പ്ര​സാ​ദ് സി. ​ത​ങ്ക​പ്പ​നെ​യാ​ണ്​ (53)തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ്​ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

2017 സെ​പ്റ്റം​ബ​ർ 26ന്​ ​ച​ങ്ങ​നാ​ശ്ശേ​രി ധ​ന്യ- ര​മ്യ തി​യ​റ്റ​റി​ന്‍റെ മു​ന്നി​ലെ റോ​ഡ​രി​കി​ൽ​നി​ന്നാ​ണ്​ 1.095 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി ച​ങ്ങ​നാ​ശ്ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ബി​ജു വ​ർ​ഗീ​സും സം​ഘ​വും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ടി.​വി. ദി​വാ​ക​ര​നാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ്​ ഹാ​ജ​രാ​യി.

Tags:    
News Summary - Heavy imprisonment and fine for the accused in the case of smuggling cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.