കോട്ടയം: മധ്യകേരളത്തിൽ വരുംദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷ മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ല ഭരണകൂടങ്ങൾ.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലയിലുമാണ് കൂടുതൽ സുരക്ഷ നടപടികൾ ഏർപ്പെടുത്തിയത്.കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മഴക്കെടുതിയെ ജാഗ്രതയോടെ കാണണമെന്നാണ് നിർദേശം.കോട്ടയം-പത്തനംതിട്ട-ഇടുക്കി ജില്ലകളുടെ മലയോര മേഖലകൾ അതിർത്തി പ്രദേശങ്ങളായതിനാൽ മഴ കനത്താൽ വൻദുരന്തം നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
പ്രധാന നദികളെല്ലാം ഈ മേഖലയിലാണ്. ഉരുൾപൊട്ടലും മലയിടിച്ചിലും മലയോര മേഖലകളിലാണ്.അതിനാൽ എല്ലാ അതിർത്തി പ്രദേശങ്ങളിലും കടുത്ത ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു. പൊലീസും ആരോഗ്യപ്രവർത്തകരും റവന്യൂ-തദ്ദേശ വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.അപ്പർ കുട്ടനാട് മേഖലയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കൂടുതലായി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.