കോട്ടയം: ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി-ചാമത്തറ, തിരുവാറ്റ-കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. കുടയംപടി എസ്.എൻ.ഡി.പി ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷത
വഹിക്കും.
തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജോസ് രാജൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും.
4.50 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് അമ്പാടി-ചാമത്തറ ജയന്തി റോഡ് നിർമിച്ചത്. മൂന്നുകിലോമീറ്റർ റോഡ് ഒരു വർഷംകൊണ്ടാണ് പൂർത്തീകരിച്ചത്. മൂന്നുവർഷമാണ് പരിപാലന കാലാവധി.2.87 കിലോമീറ്ററുള്ള തിരുവാറ്റ-കല്ലുമട റോഡ് നാലുകോടി രൂപ ചെലവിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.