കോട്ടയം: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 13 സ്ഥാപനങ്ങൾക്ക് നോട്ടീസ്. പരിശോധനയിൽ നാഗമ്പടം ബസ് സ്റ്റാൻറിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ റീജൻസിയിൽ നിന്ന് രണ്ടുകിലോ പഴകിയ ബിരിയാണി പിടിച്ചെടുത്തു. ശക്തി ടൂറിസ്റ്റ് ഹോം, ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇംപീരിയൽ, ബസന്ത്, പ്ലാസ, ഗ്രാന്റ് അംബാസിഡർ, ഇന്ത്യൻ കോഫി ഹൗസ് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കെ.ആർ ബേക്കേഴ്സിൽ നിന്ന് പുനരുപയോഗ്യമല്ലാത്ത പേപ്പർ കപ്പ് 500 എണ്ണം പിടിച്ചെടുത്തു.
ഹോട്ടൽ ആര്യാസ്, രമ്യ നാഗമ്പടം, സാമ്രാട്ട് നാഗമ്പടം, സീസർ പാലസ്, കെ.എസ്.ആർ.ടി.സി കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളിൽ പാകം ചെയ്ത ഭക്ഷണപദാർഥങ്ങൾ ഫ്രീസറിൽ കണ്ടെത്തി. വൃത്തിഹീനമായ അടുക്കള, മതിയായ ടോയ്ലെറ്റ് സംവിധാനമില്ല, ലൈസൻസ് പ്രദർശിപ്പിച്ചിട്ടില്ല, ഹെൽത്ത് കാർഡ് ഇല്ല, മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല തുടങ്ങിയ അപാകതകളും ഇവിടങ്ങളിൽ കണ്ടെത്തി. അപാകതകൾ പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയപരിധി അനുവദിച്ച് ഇവർക്ക് നോട്ടീസ് നൽകിയതായി ആരോഗ്യവിഭാഗം അറിയിച്ചു. രണ്ട് സ്ക്വാഡായിട്ടായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.