മുണ്ടക്കയം: മഴ വീണ്ടും ശക്തമാകുന്നതോടെ ആശങ്കയിൽ മുണ്ടക്കയം മുപ്പത്തിനാലാം മൈൽ കീച്ചൻപാറ നിവാസികൾ. നാടിന്റെ ഏക ആശ്രയമായിരുന്നു നെടുന്തോടിന് കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം കഴിഞ്ഞ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തിൽ തെങ്ങും, മുളയും ചേർത്തുെവച്ച് താൽക്കാലിക നടപ്പാലമുണ്ടാക്കി. മാസങ്ങൾ കഴിഞ്ഞതോടെ ഇതും ദ്രവിച്ചു.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി തടിപ്പാലം നിർമിച്ചു. തടിയുടെ മുകളിൽ പലക അടിച്ചാണ് നിർമാണം. മുളകൾ ഉപയോഗിച്ച് താൽക്കാലിക കൈവരിയുംനിർമിച്ചു. എന്നാൽ, മഴ വീണ്ടും ശക്തമായാൽ ഈ പാലവും അപകടാവസ്ഥയിലാകും.ദേശീയപാതയിൽ 34ാം മൈലിന് കരയിലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ്. പാലം അപകടാവസ്ഥയിലായാൽ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാകും നാട്ടുകാർ. പ്രദേശത്തെ വിദ്യാർഥികൾക്ക് സ്കൂളിലെത്തണമെങ്കിലും ഈ പാലം തന്നെയാണ് ആശ്രയം. പ്രളയം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും പാലം നിർമിക്കുവാനുള്ള നടപടികൾ ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.