എ.​ബി.​സി സെ​ന്റ​ർ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യുമായി ബന്ധപ്പെട്ട്​ ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി സം​സാ​രി​ക്കു​ന്നു

തെരുവുനായ് ഭീഷണി ഒഴിവാക്കാൻ പദ്ധതികളുമായി കോട്ടയം ജില്ല

കോ​ട്ട​യം: അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ചോ​ടെ ജി​ല്ല​യെ തെ​രു​വു​നാ​യ്​ ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന്​ ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി. തെ​രു​വു​നാ​യ്​ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ നാ​ഗ​മ്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ. പൂ​ർ​ണ​മാ​യും വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തി, വ​ന്ധ്യം​ക​രി​ച്ച്, മ​നു​ഷ്യ​രോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി തെ​രു​വു​നാ​യ്​ മു​ക്ത​മാ​യ ജി​ല്ല​യാ​ക്കി കോ​ട്ട​യ​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.

നി​ല​വി​ലെ എ.​ബി.​സി (അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ സെ​ന്റ​ർ) കേ​ന്ദ്ര​ത്തി​ൽ ഷി​ഫ്റ്റു​ക​ളു​ടെ എ​ണ്ണം​കൂ​ട്ടി​യും എ.​ബി.​സി സെ​ന്റ​റു​ക​ൾ വി​പു​ലീ​ക​രി​ച്ചും പ്ര​തി​ദി​നം 250 ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന വ​ള​ന്റി​യ​ർ​മാ​രു​ടെ ഗ്രൂ​പ് സൃ​ഷ്ടി​ച്ച് അ​വ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി തെ​രു​വു​നാ​യ്​​ക്ക​ളോ​ടു​ള്ള മ​നോ​ഭാ​വം മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും. ജൂ​ലൈ 31ന് ​മു​മ്പ് എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും തെ​രു​വു​നാ​യ്​ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ പ​ദ്ധ​തി പു​ന​ര​വ​ലോ​ക​ന​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും തെ​രു​വു​നാ​യ്​​ക്ക​ളെ സൂ​ക്ഷി​ക്കു​ന്ന കൂ​ടു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു പ​റ​ഞ്ഞു.വൈ​സ് പ്ര​സി​ഡ​ന്റ് ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു സു​ജി​ത്ത്, അം​ഗ​ങ്ങ​ളാ​യ പി.​എം. മാ​ത്യു, പി.​ആ​ർ. അ​നു​പ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ജ​യ​ൻ കെ. ​മേ​നോ​ൻ, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​എ​ൻ. ജ​യ​ദേ​വ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kottayam District With plans to avoid street dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.