കോട്ടയം: കോർപറേഷനാവാൻ കാത്തിരിക്കുന്ന മുനിസിപ്പാലിറ്റിക്ക് അതിനൊത്ത ആസ്ഥാന മന്ദിരം വേണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെങ്കിലും എവിടെ വേണമെന്നതിൽ ഭരണപക്ഷത്ത് തന്നെ തർക്കം. കോടിമതയിൽ വേണമെന്നാണ് മുൻ ചെയർമാനും കൗൺസിലറുമായ എം.പി. സന്തോഷ് കുമാറിന്റെ ആഗ്രഹം. എന്നാൽ, തിരുനക്കരയിൽ പണിയാൻ പോകുന്ന ഷോപ്പിങ് കോംപ്ലക്സിൽ മതിയെന്നാണ് വൈസ് ചെയർമാൻ ബി. ഗോപകുമാർ പറയുന്നത്.
2010-15 ഭരണസമിതിയുടെ കാലത്ത്, കൗൺസിലർ എം.പി. സന്തോഷ് കുമാർ ചെയർമാനായിരിക്കവെയാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ ആസ്ഥാനം കോടിമതയിലേക്ക് മാറ്റാനുള്ള ആശയം ഉയർന്നത്.
കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാൻ ആർക്കിടെക്ടിനെ തീരുമാനിക്കുകയും പണം നൽകുകയും ചെയ്തു. അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2016-17 ബജറ്റിൽ 1.75 കോടി രൂപ വക കൊള്ളിച്ചു. 2019-20ലെ ബജറ്റിൽ, കെട്ടിടനിർമാണം നടപ്പുവർഷം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി പ്ലാൻ ഫണ്ടും കേരള അർബൻ റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) വായ്പയും ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പിന്നീടുള്ള ബജറ്റിലെല്ലാം ഇക്കാര്യത്തിൽ മൗനമായിരുന്നു. അതേസമയം, രൂപരേഖക്ക് ഇതുവരെ അനുമതി ലഭ്യമായിട്ടില്ലെന്നും ചിലർ ഇതിനു തടസ്സം നിൽക്കുന്നുവെന്നുവെന്നുമാണ് സന്തോഷ് കുമാറിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.