കോട്ടയം: അവധിക്കാലയാത്രക്ക് ആനവണ്ടിയെ കൂട്ടുപിടിച്ച് ജില്ല. ജില്ലയിലെ നാലു ഡിപ്പോയിൽനിന്ന് ഏപ്രിലിൽ ഒമ്പതു ലക്ഷം രൂപയോളമാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം. മേയിലും നിരവധി സംഘങ്ങളാണ് അവധി ആഘോഷിക്കാൻ ആനവണ്ടിയെ കൂട്ടുപിടിച്ചത്. ഇനിയുള്ള ദിവസങ്ങളിലും ബജറ്റ് യാത്രകൾ ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ല കോഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം അറിയിച്ചു.
ജില്ലയിലെ ഏഴ് ഡിപ്പോലിൽനിന്ന് വിനോദയാത്രകൾ നടക്കുന്നുണ്ട്. മൂന്നാർ, വട്ടവട, ചതുരംഗപാറ, മൂന്നാർ-മാമലക്കണ്ടം, മലക്കപ്പാറ, അഞ്ചുരുളി, വാഗമൺ, ഗവി, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ട്രിപ്. 50 പേര് അടങ്ങുന്ന സംഘത്തിന് ഗ്രൂപ് ബുക്കിങ് സൗകര്യം എല്ലാ ഡിപ്പോയിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി ഡിപ്പോകളിൽനിന്നാണ് യാത്രക്ക് സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.