കോട്ടയം: രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 369 പട്ടയം.‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17,43,38,000 രൂപയാണ് രണ്ടുവർഷം കൊണ്ട് ജില്ലയിൽ വിതരണം ചെയ്തത്.
15,387 പേർക്കാണ് ധനസഹായം ലഭിച്ചത്. 6390 കാൻസർ പെൻഷൻ ഗുണഭോക്താക്കൾക്ക് 6.8 കോടിയും 581 ക്ഷയരോഗ പെൻഷൻ ഗുണഭോക്താക്കൾക്ക് 34.92 ലക്ഷം രൂപയും വിതരണം ചെയ്തു.
1,34,541 ഫയലുകളിൽ 73,101 എണ്ണമാണ് തീർപ്പാക്കിയിട്ടുള്ളത്. കുറിച്ചി, കൂട്ടിക്കൽ, കൂവപ്പള്ളി, ഇളങ്ങുളം, ആനിക്കാട്, വെളിയന്നൂർ, ഇലയ്ക്കാട്, കുലശേഖരമംഗലം, ളാലം, പെരുമ്പായിക്കാട്, വെച്ചൂർ, മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ എന്നിങ്ങനെ 14 വില്ലേജ് ഓഫിസുകൾ സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റിയിട്ടുണ്ട്. വാഴൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണവും പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.