കോട്ടയം: മണര്‍കാട് ശീട്ടുകളിക്കേസിൽ ക്രൗണ്‍ ക്ലബ് സെക്രട്ടറി മണർകാട് മാലം വാവത്തിൽ കെ.വി. സുരേഷും (മാലം സുരേഷ്), ക്ലബ് പ്രസിഡൻറ് കെ.എം. സന്തോഷും കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. പിന്നീട് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
നേരത്തേ െവള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കാട്ടി പൊലീസ് ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ഇരുവരും കോടതിയിലെത്തി ജാമ്യം നേടിയത്.
നടപടികൾക്കിടെ ഇരുവർക്കും കോടതിയുടെ വിമർശനവും നേരിട്ടു.
പൊലീസ് സ്റ്റേഷനിൽനിന്നും ജാമ്യം നേടി പുറത്തിറങ്ങാൻ സാധിക്കുമായിരുന്ന കേസായിരുന്നുെവന്ന് കോടതി വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇത്തരം നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, പൊലീസ് മാനസികമായി പീഡിപ്പിക്കുമെന്നതിനാലാണ് കോടതിയിലെത്തിയതെന്ന് മാലം സുരേഷിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂലൈ 11ന് ക്രൗൺ ക്ലബിൽ നടത്തിയ റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചീട്ടുകളിച്ച 43 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
സംഭവത്തിൽ ക്ലബ് സെക്രട്ടറി മാലം സുരേഷിനെയും പ്രസിഡൻറിനെയും പ്രതിചേർത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
തുടർന്ന് െവള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ നോട്ടീസ് നൽകുകയായിരുന്നു.
ഇവർ േചാദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. നേരത്തേ, മാലം സുരേഷ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.