കോട്ടയം: കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ മോഷണക്കേസ് പ്രതികൾക്കെതിരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കേസുകൾ. അടഞ്ഞുകിടക്കുന്ന വീടുകളിൽ സ്ഥിരം മോഷണം നടത്തുന്ന ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി പെരുമന പുതുവേൽ വീട്ടിൽ സുധീഷ് (38), തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടിൽ ശരത് ശശി (34) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. കോട്ടയം ഈസ്റ്റിന് പുറമേ, ഇവർക്കെതിരെ കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര, പത്തനംതിട്ട, റാന്നി, പുതുപ്പള്ളി, ചെങ്ങന്നൂർ, റാന്നി എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്.
വാഹന പരിശോധനക്കിടെ സംശയംതോന്നി േചാദ്യം ചെയ്തതോടെയാണ് മോഷണക്കേസ് പ്രതികളെന്ന് കണ്ടെത്തിയത്. മോഷണക്കേസിൽ ജയിലിലായിരുന്ന ഇരുവരും മാസങ്ങൾക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ശനിയാഴ്ച സ്കൂട്ടറിൽ ജില്ലയിലെത്തി മോഷണം നടത്തുന്നതിനു പദ്ധതി തയാറാക്കുന്നതിനിടെയാണ് പൊലീസിെൻറ പിടിയിലായത്. വൈകീട്ട് ആറിനും പത്തിനും ഇടക്കാണ് മോഷണം നടത്തിയിരുന്നത്. ബൈക്കിൽ ശരത്ത് എത്തിയശേഷം, സുധീഷിനെ ഇറക്കി വിടും. തുടർന്ന് സ്ഥലത്ത് ശരത്ത് ഒളിച്ചിരിക്കും. മോഷണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.