മുണ്ടക്കയം: കഴിഞ്ഞ വ്യാഴാഴ്ച വണ്ടന്‍പതാല്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തിെൻറ പേരില്‍ പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ കള്ളക്കേസില്‍ കുടുക്കിയതായി കുടുംബാംഗങ്ങളും സാംബവ മഹാസഭ യൂനിറ്റ് ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
18ന് രാത്രി 7.15ന് കുളികഴിഞ്ഞ വന്ന പട്ടികജാതി യുവാക്കളെ സമീപവാസിയായ സ്ത്രീ വഴിയില്‍ തടയുകയും അസഭ്യം വിളിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഇവരിലൊരു കുട്ടിയുടെ മാതാവും ബന്ധുക്കളും എത്തി പ്രശ്‌നം താൽക്കാലികമായി പറഞ്ഞ് അവസാനിപ്പിച്ചെങ്കിലും പിന്നീട് ഈ വീട്ടമ്മയുടെ ഭര്‍ത്താവ് ഓട്ടോയിലെത്തി ഗര്‍ഭിണിയായ യുവതി അടക്കമുള്ളവരെ വഴിതടഞ്ഞു.
ഇത് ചോദ്യംചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മർദിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറാകാതെ തങ്ങളെ മര്‍ദിച്ചവര്‍ പറഞ്ഞ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സാംബവ മഹാസഭ യൂനിറ്റ് നേതാക്കളായ ഒ.ടി. രാജന്‍, വിജയന്‍ ഐലുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.