മുണ്ടക്കയം: സമ്മാനാർഹമായ നമ്പർ പെൻസിൽ ഉപയോഗിച്ചു തിരുത്തി ലോട്ടറി വിൽപനക്കാരിയുടെ പണം തട്ടി. തിങ്കളാഴ്ച മുണ്ടക്കയം ടൗണിലാണ് സംഭവം. ലോട്ടറി വിൽപന നടത്തുന്ന കളരിക്കൽ ഓമനയാണ് തട്ടിപ്പിന് ഇരയായത്. ടിക്കറ്റ് എടുക്കാൻ എന്ന വ്യാജേന എത്തിയ യുവാവ് തലേദിവസത്തെ വിജയ നമ്പറുകൾ ചോദിച്ചു മനസ്സിലാക്കി. തുടർന്ന് 500 രൂപ പ്രൈസ് നമ്പറിലുള്ള നാല് ടിക്കറ്റ് നൽകി. ഇതിന് പകരമായി ഓമനയുടെ കൈയിൽ ഉണ്ടായിരുന്ന 1300 രൂപയുടെ ലോട്ടറി ടിക്കറ്റും 1000 രൂപയും യുവാവ് കൈപ്പറ്റുകയായിരുന്നു.
ചില്ലറ മാറി ബാക്കി 300 രൂപ തരാമെന്ന് പറഞ്ഞുപോയ യുവാവിനെ കാണാതായതോടെയാണ് ഓമനക്ക് സംശയം തോന്നിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് ടിക്കറ്റിന്റെ നമ്പർ പെൻസിൽ ഉപയോഗിച്ച് തിരുത്തിയതാണെന്ന് മനസ്സിലായത്. പൊലീസിൽ പരാതി നൽകിയതായി ഓമന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.