മുണ്ടക്കയം: വിദ്യാഭ്യാസ മന്ത്രിയെ കാണണമെന്ന മുരിക്കുംവയൽ ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളുടെ ആഗ്രഹം സാധ്യമായി. മുണ്ടക്കയം പഞ്ചായത്ത് ഓഫിസും അനുബന്ധ ലൈബ്രറിയും കാണാനാണ് അധ്യാപകരുമായി കുട്ടികൾ എത്തിയത്. പഞ്ചായത്ത് ഓഫിസ് കെട്ടിടം കണ്ടു നടക്കുന്നതിനിടെയാണ് വിദ്യാർഥികൾ ഓഫിസ് മുറ്റം നിറയെ പൊലീസിനെ കണ്ടത്. വിദ്യാഭ്യാസ മന്ത്രി പഞ്ചായത്ത് ഓഫിസിലുെണ്ടന്ന് പറഞ്ഞതോടെ കാണണമെന്നായി ആവശ്യം. അധ്യാപകർ വിദ്യാർഥികളെ കൂട്ടി മന്ത്രി ഇരുന്ന പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ മുന്നിലെത്തി. തോട്ടം തൊഴിലാളി വിഷയത്തിൽ ചർച്ച നടക്കുന്ന ഹാളിന്റെ കതക് തുറന്ന് മന്ത്രിയെ കാണിച്ചെങ്കിലും കുട്ടികൾ തൃപ്തരായില്ല.
ചർച്ച കഴിഞ്ഞ് മന്ത്രി വരും വരെ കുട്ടികൾ പഞ്ചായത്ത് ഓഫിസ് മുറ്റത്ത് നിന്നു. ചർച്ച കഴിഞ്ഞ് ഇറങ്ങിയ മന്ത്രി വി. ശിവൻകുട്ടി നേരെ കുരുന്നുകളുടെ അടുത്തെത്തി. കുട്ടികളോട് കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.