മുണ്ടക്കയം: കൂട്ടിക്കൽ- മുണ്ടക്കയം പ്രളയബാധിത പ്രദേശങ്ങളിൽ വീട് നഷ്ടപ്പെട്ടവരിൽ സർക്കാർ പാക്കേജിൽ ഉൾപ്പെടാത്തവരെ പുനരധിവസിപ്പിക്കാൻ സി.പി.എമ്മും ബഹുജന സംഘടനകളും 34 വീടുകൾ നിർമിച്ചുനൽകും.
വീടുകൾ നിർമിക്കാനാവശ്യമായ സ്ഥലംവാങ്ങി നൽകുവാൻ സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഏരിയയിലെ 212 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുക്കുന്ന ഏരിയ സമ്മേളനത്തിൽ പി.എസ്. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി കെ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എ.വി. റസൽ, പ്രഫ. എം.ടി. ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, കെ.എം. രാധാകൃഷ്ണൻ , അഡ്വ. പി. ഷാനവാസ്, വി.പി. ഇസ്മായിൽ, തങ്കമ്മ ജോർജുകുട്ടി, വി.പി. ഇബ്രാഹിം, പി.എൻ. പ്രഭാകരൻ, സി.വി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ബിരിയാണി ചലഞ്ചിലൂടെ സംഭരിച്ച കിടപ്പുരോഗികൾക്കുള്ള ചികിത്സസഹായം സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.