കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭ മണ്ഡലങ്ങളിലെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് തിരുനക്കര ബസ് സ്റ്റാൻഡിൽതന്നെ നടത്തും. വ്യാഴാഴ്ച ചേർന്ന സംഘാടകസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായത്. ഇതോടെ ബസ്സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന ആദ്യപരിപാടിയാകും ഇത്. പൊളിച്ചുമാറ്റൽ നാലിലൊന്ന് ബാക്കിയുണ്ട്.
തെക്കുകിഴക്കുഭാഗത്ത് പ്രധാന കവാടത്തോട് ചേർന്ന ഭാഗം ഞായറാഴ്ചയോടെ പൊളിച്ചുതീരും. കൽപക സൂപ്പർമാർക്കറ്റിന്റെ ഷട്ടറുകളും റോഡരികിലെ ചുമരുകളും പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ ചുമരുകളും പരിപാടിക്കു ശേഷമേ പൊളിക്കൂ. ഈ ഭാഗം കർട്ടനിട്ടു മറക്കും. പണിക്കാർ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ മുകൾനില പൊളിച്ചുമാറ്റി ഒന്നാംനില മാത്രം നിർത്തും. അവിടെയാണ് വൈദ്യുതി കണക്ഷനും സ്വിച്ച്ബോർഡും.
അവസാനമേ ഇതു പൊളിക്കാനാവൂ. കലക്ടർ, ജില്ല പൊലീസ് മേധാവി, ആർ.ഡി.ഒ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. അഞ്ചാംതീയതി പണി താൽക്കാലികമായി നിർത്തും. പിറ്റേദിവസം സ്റ്റേജ് ഒരുക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിക്കും.
തെക്കുഭാഗത്ത് ബസുകൾ സ്റ്റാൻഡിലേക്ക് കയറിയിരുന്ന വഴി തന്നെ ആയിരിക്കും പ്രവേശന കവാടം. വടക്കുവശത്തെ വഴിയിലൂടെ പുറത്തേക്കും എന്ന രീതിയിലാണ് നിലവിലെ ഒരുക്കങ്ങൾ. പരിപാടി കഴിഞ്ഞാൽ സ്ഥലം വീണ്ടും കരാറുകാർക്ക് വിട്ടുനൽകണം. 13ന് വൈകീട്ട് ആറിനാണ് നഗരത്തിലെ പരിപാടി.
തിരുനക്കര മൈതാനത്ത് നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ നവകേരള സദസ്സിന്റെ ബസ് മൈതാനത്തേക്ക് പ്രവേശിപ്പിക്കാൻ വഴിയില്ലാത്തതിനാലാണ് ബസ്സ്റ്റാൻഡ് തന്നെ തെരഞ്ഞെടുത്തത്. 20 ദിവസത്തെ പണി കൂടി ബാക്കിയുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. അഞ്ചിനുമുമ്പ് തീർക്കാൻ അധികം തൊഴിലാളികളെ നിർത്തി പണി വേഗത്തിലാക്കിയതായും രാപ്പകൽ പണി നടക്കുന്നുണ്ടെന്നും കരാറുകാരൻ പറഞ്ഞു.
സെപ്തംബർ 13നാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്. 12ന് മുണ്ടക്കയം, പൊൻകുന്നം, പാലാ, 13ന് ഏറ്റുമാനൂർ, പാമ്പാടി, ചങ്ങനാശ്ശേരി, കോട്ടയം, 14ന് കുറവിലങ്ങാട്, വൈക്കം എന്നിവിടങ്ങളിലാണ് ജില്ലയിൽ നവകേരളസദസ്സ് നടക്കുന്നത്.
നഗരത്തിലെ പരിപാടി 13ന് വൈകീട്ട് ആറിനാണ്. തിരുനക്കര മൈതാനത്ത് നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ നവകേരള സദസ്സിന്റെ ബസ് മൈതാനത്തേക്ക് പ്രവേശിപ്പിക്കാൻ വഴിയില്ലാത്തതിനാലാണ് ബസ്സ്റ്റാൻഡ് തന്നെ തെരഞ്ഞെടുത്തത്. 20 ദിവസത്തെ പണി കൂടി ബാക്കിയുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്.
അഞ്ചിനുമുമ്പ് തീർക്കാൻ അധികം തൊഴിലാളികളെ നിർത്തി പണി വേഗത്തിലാക്കിയതായും രാപ്പകൽ പണി നടക്കുന്നുണ്ടെന്നും കരാറുകാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.