അപേക്ഷാ തീയതി നീട്ടി കോട്ടയം: നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്, 2018 & 2017 അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ-അപ്പിയറൻസ്, 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്. - 2019 അഡ്മിഷൻ - റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ് - 2014-2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. 525 രൂപ പിഴയോടെ മേയ് അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടെ മേയ് ആറിനും അപേക്ഷിക്കാം. വൈവാ വോസി നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (2019 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ മേയ് 12 ന് ചങ്ങനാശ്ശേരി, എൻ.എസ്.എസ്. ഹിന്ദു കോളജിൽ നടക്കും. വിദ്യാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫീസ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക്. (2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മേയ് 16 ന് ആരംഭിക്കും. പിഴയില്ലാതെ മേയ് അഞ്ച് വരെയും 525 രൂപ പിഴയോടെ മേയ് ആറിനും 1050 രൂപ സൂപ്പർഫൈനോടെ മേയ് ഏഴിനും അപേക്ഷിക്കാം. വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. നാലാം സെമസ്റ്റർ ബി.ആർക്ക്. (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മേയ് 17 ന് ആരംഭിക്കും. പിഴയില്ലാതെ മേയ് അഞ്ച് വരെയും 525 രൂപ പിഴയോടെ മേയ് ആറിനും 1050 രൂപ സൂപ്പർഫൈനോടെ ഏഴിനും അപേക്ഷിക്കാം. വിദ്യാർഥികൾ 210 രൂപ സി.വി ക്യാമ്പ് ഫീസായി അടക്കണം. ആറാം സെമസ്റ്റർ എം.എസ്സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ മേയ് 18 ന് ആരംഭിക്കും. പിഴയില്ലാതെ മേയ് ആറ് വരെയും 525 രൂപ പിഴയോടെ ഏഴിനും 1050 രൂപ സൂപ്പർഫൈനോടെ ഒൻപത് വരെയും അപേക്ഷിക്കാം. പരീക്ഷ ഫലം 2022 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ. റെഗുലർ ആൻഡ് ലാറ്ററൽ എൻട്രി (റെഗുലർ & സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മലയാളം 2020-2022 ബാച്ച് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) 2020-2025 ബാച്ച് - റെഗുലർ (ലോ ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ 2021 ഡിസംബറിൽ പ്രസിദ്ധീകരിച്ച് റദ്ദാക്കിയ ഫലം പുനഃപ്രസിദ്ധീകരിച്ചു. 2021 നവംബറിൽ നടന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ എം.എസ്സി. മെഡിക്കൽ ബയോ കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 16 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും ജെ.ആർ.എഫ് ഒഴിവ് കോട്ടയം: സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, ഗുജറാത്തിലെ ഷാ പ്ലാസ്റ്റിക്‌സ് ആൻഡ് മാനേജ്‌മെന്റ് എന്ന സ്ഥാപനവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ റിസർച്ച് ഫെല്ലോയുടെ താൽക്കാലിക ഒഴിവുണ്ട്. നിയമന കാലാവധി രണ്ട് വർഷം. പോളിമർ ടെക്‌നോളജി / നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ എം.ടെക് യോഗ്യതയോ പോളിമർ സയൻസ് / പോളിമർ കെമിസ്ട്രിയിൽ എം.എസ്.സി. ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുക. കൂടാതെ പോളിമർ സ്ട്രക്ചർ പ്രോപർട്ടി റിലേഷൻഷിപ്, പ്ലാസ്റ്റിക് കോംപൗണ്ടിങ്, എക്‌സ്ട്രൂഷൻ, അഡിറ്റീവ്‌സ് ഫോർ പോളിമർ കോംപൗണ്ടിങ്, പോളിമർ കെമിസ്ട്രി എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. നിയമനം ലഭിക്കുന്നയാൾക്ക് പ്രതിമാസം 25,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. ഏറ്റവും പുതിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. ഫോൺ: 8281082083.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.