നഗരസഭ ​കെട്ടിടത്തിൽ വീണ്ടും കോൺക്രീറ്റ്​ അടർന്നുവീണു ഒരാൾക്ക്​ പരിക്ക്

കോ​ട്ട​യം: പൊ​ളി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ന​ഗ​ര​സ​ഭ ​കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും കോ​ൺ​ക്രീ​റ്റ്​ അ​ട​ർ​ന്നു​വീ​ണ്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്. കു​മാ​ര​നെ​ല്ലൂ​രി​ലെ സോ​ണ​ൽ ഓ​ഫി​സി​നോ​ടു ചേ​ർ​ന്ന്​ ന​ഗ​ര​സ​ഭ വാ​ട​ക​ക്കു​ന​ൽ​കി​യ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ്​​ ഇ​ത്ത​വ​ണ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച കെ​ട്ടി​ടം പൊ​ളി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നും എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഫെ​യ​ർ ആ​ൻ​ഡ്​ ഗ്ലോ ​ബ്യൂ​ട്ടി പാ​ർ​ല​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ട​യി​ലാ​ണ്​ കോ​ൺ​ക്രീ​റ്റ്​ അ​ട​ർ​ന്നു​വീ​ണ​ത്.

നേ​ര​​ത്തേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ കോ​ൺ​ക്രീ​റ്റ്​ അ​ട​ർ​ന്നു​വീ​ണി​രു​ന്നു. ക​ട​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്​ അ​ന്ന്​ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. തു​ട​ർ​ന്നാ​ണ്​ മു​നി​സി​പ്പ​ൽ അ​സി. എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​​ ബ​ല​ക്ഷ​യം എ​ന്ന്​​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്​ ബ്യൂ​ട്ടി പാ​ർ​ല​ർ ഒ​രു​മാ​സം മു​മ്പ്​ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. പാ​ർ​ല​റി​ലെ മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നു​മാ​ണ്​ ഉ​ട​മ പോ​ളി ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജീ​വ​ന​ക്കാ​രു​മാ​യി എ​ത്തി​യ​ത്. ഈ​സ​മ​യം​ ഇ​ള​കി​നി​ന്നി​രു​ന്ന ബാ​ക്കി കോ​ൺ​ക്രീ​റ്റും​ അ​ട​ർ​ന്നു ദേ​ഹ​ത്ത്​ വീ​ഴു​ക​യാ​യി​രു​ന്നു. സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​നാ​ണ്​​ ത​ല​ക്ക്​ പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ഉ​ട​ൻ​ത​​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​ല​ക്ക്​ ച​ത​വു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ സ​പ്ലൈ​കോ ഗോ​ഡൗ​ണും മു​ക​ളി​ൽ സാ​മൂ​ഹി​ക നീ​തി​വ​കു​പ്പി​ന്‍റെ ഓ​ഫി​സ​ട​ക്കം അ​ഞ്ച്​ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ജീ​വ​ഭ​യ​ത്താ​ലാ​ണ്​ താ​ൻ മാ​റി​യ​തെ​ന്നും ​ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ ന​ന​ഞ്ഞു​കു​തി​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ത​ല​ങ്ങും വി​ല​ങ്ങും വി​ണ്ടി​രി​ക്കു​ന്നു.

തൂ​ണി​നു​താ​ഴെ​നി​ന്ന്​ മു​ക​ൾ​ഭാ​ഗം വ​രെ വി​ള്ള​ൽ സം​ഭ​വി​ച്ചു. അ​ടി​ത്ത​റ മു​ഴു​വ​ൻ ത​ക​ർ​ന്നു. വ​ലി​യ ജ​ന​ലു​ക​ള​ട​ക്കം ഇ​ള​കി​യി​രി​ക്കു​ക​യാ​ണ്. മേ​ൽ​ക്കൂ​ര​യി​ലാ​ക​മാ​നം കോ​ൺ​ക്രീ​റ്റ്​ ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണാം. കെ​ട്ടി​ട​ത്തി​ലെ ടോ​യ്​​ല​റ്റും പൊ​ട്ടി​​പ്പൊ​ളി​ഞ്ഞു. മു​ക​ൾ​നി​ല​യി​ലെ ടോ​യ്​​ല​റ്റി​ൽ ആ​ൽ വ​ള​ർ​ന്നു. അ​ടു​ത്തി​ടെ​യാ​ണ്​ ന​ഗ​ര​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ​ധാ​നി ഹോ​ട്ട​ൽ ​കെ​ട്ടി​ട​ത്തി​ലെ കോ​ൺ​ക്രീ​റ്റ്​ നി​ർ​മി​തി വീ​ണ്​ ഒ​രാ​ൾ മ​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന്​ ഈ ​നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു.

Tags:    
News Summary - One person was injured when the concrete fell off from municipal building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.