കാറിടിച്ച് കാൽനടക്കാരന് ഗുരുതര പരിക്ക്

മാന്തുരുത്തി: അമിത വേഗത്തിലെത്തിയ കാർ കാൽനടക്കാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയി. നെത്തല്ലൂർ സ്വദേശി മൂലമുപ്പതിൽ ബൈജുവിനാണ് (45) ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30ന് വാഴൂർ റോഡിൽ മാന്തുരുത്തി കവലക്ക് സമീപമായിരുന്നു അപകടം. വാഴൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ബൈജുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ശേഷം കാർ കറുകച്ചാൽ ഭാഗത്തേക്ക് ഓടിച്ചുപോയി. രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡരികിൽ കിടന്ന ബൈജുവിനെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ബൈജു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും കാറിന്റെ നമ്പർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് കറുകച്ചാൽ പൊലീസ് പറഞ്ഞു.

Tags:    
News Summary - Pedestrian seriously injured after being hit by a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.