പാലാ: കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ പാലാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സല് (31), കൂട്ടാളി ഡ്രൈവര്‍ കട്ടപ്പന സ്വദേശി എബിന് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ അഫ്സല് പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. സംഭവദിവസം ഉച്ചക്ക് പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെത്തിയ വിദ്യാർഥിനിയെ, ഉച്ചക്ക് ഒന്നരക്കുള്ള ബസിന്റെ ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കിയശേഷം ഡ്രൈവറുടെയും കണ്ടക്ടറിന്റെയും ഒത്താശയോടെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ ഡിസംബറില്‍ പെണ്‍കുട്ടിയെ സ്റ്റോപ്പില്‍ ഇറക്കാതെ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിലെത്തിച്ച് സമാനരീതിയില്‍ രണ്ട് തവണ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. പാലാ- മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിന് ഏതാനും മണിക്കൂര്‍ മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡില്‍ താമസമുണ്ട്. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. വെള്ളിയാഴ്ച പ്രതികളെ പാലായിലും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലും എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും. വിവാഹിതനായ അഫ്സല് ഇക്കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനത്തിനിരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.