കോട്ടയം: താഴത്തങ്ങാടി ആറ്റിൽ സംരക്ഷണ ഭിത്തി നിർമാണത്തിനിടെ തീരമിടിഞ്ഞ ആലുംമൂട് -അറുപുഴ ഭാഗത്ത് ട്രാഫിക് പൊലീസ് പരിശോധന നടത്തി. തീരം കൂടുതൽ ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഇല്ലിക്കൽ കവലയിൽ വെള്ളം കയറിയതിനാൽ ഭാരവാഹനങ്ങൾ ഇതുവഴി വരുന്നില്ല. സ്വകാര്യബസുകൾ കടന്നുപോകുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ഒരു വശത്തു കൂടി മാത്രമാണ് വാഹന ഗതാഗതം. ഇതോടെ ഗതാഗതതടസ്സവും അപകടസാധ്യതയും വർധിച്ചു. വാഹന ഉടമകൾ തമ്മിൽ വാക്കേറ്റവും പതിവായി. വെള്ളം റോഡിലേക്ക് കയറിയാൽ ഗതാഗതം നിലക്കും. സമീപത്തെ വീടുകൾക്കും ഭീഷണിയാവും. പ്രതിഷേധമുയർന്നിട്ടും പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിക്കാനോ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.