കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളരിക്കൽ തോപ്പുഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ പി.കെ. രാജേഷിനെയാണ് (52) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അമ്മയെ അസഭ്യം പറയുകയും മർദിക്കുകയും കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. അമ്മയും മകനും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് ഇയാൾ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐ തോമസ് എബ്രഹാം, അനില്‍കുമാര്‍, സി.പി.ഒമാരായ യേശുദാസ്, അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.