വെ​യ്റ്റി​ങ് ഷെ​ഡ്​ ത​ക​ർ​ന്ന സ്ഥ​ലം  കാ​ടു​പി​ടി​ച്ച​പ്പോ​ൾ

ചപ്പാത്തിലെ വെയ്റ്റിങ് ഷെഡ് തകർന്നു; യാത്രക്കാർക്ക് കാത്തിരിക്കാൻ ഇടമില്ല

കൂട്ടിക്കൽ: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കുട്ടിക്കൽ ചപ്പാത്ത് കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാത്തതിൽ പ്രതിഷേധമുയരുന്നു. പൂർണമായി ഇടിഞ്ഞുപോയ സ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് കാടുപിടിച്ച കോൺക്രീറ്റ് ഭാഗങ്ങൾ മാത്രം.

ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെനിന്ന് ബസിൽ യാത്രചെയ്യുന്നത്. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലേക്കുള്ള കവാടവുമാണ് ചപ്പാത്ത് പാലം. കൊക്കയാർ പഞ്ചായത്ത് ഓഫിസ്, ബാങ്കുകൾ, കുറ്റിപ്ലാങ്ങാട് സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ നാട്ടുകാരും ഇപ്പോൾ പെരുവഴിയിലാണ് ബസ് കാത്തുനിൽക്കുന്നത്.

മഴപെയ്താൽ കയറിനിൽക്കാൻ കടത്തിണ്ണപോലും ഇവിടെയില്ല. ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ വെയ്റ്റിങ് ഷെഡ് വേഗത്തിൽ നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - The waiting shed at Chappath was destroyed; Passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.