മഴക്കാലമായാൽ വീട് വിട്ടിറങ്ങേണ്ട ദുരവസ്ഥയിൽ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. ഒരു വെള്ളപ്പൊക്കം കഴിഞ്ഞ് വീട്ടിലെത്തുേമ്പാഴേക്കും അടുത്തത് എത്തുന്നു. വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളെയും എല്ലാം കെട്ടിപ്പെറുക്കി അഭയകേന്ദ്രങ്ങൾ തേടിേപ്പാകേണ്ട അവസ്ഥ. മെച്ചെപ്പട്ട വീട്ടുപകരണങ്ങൾ ഒന്നും വാങ്ങാനാകാത്ത സ്ഥിതി. എന്തുവാങ്ങിെവച്ചാലും അതും ചുമന്ന് നടക്കണം. ഇരുനില വീടുകളാണ് ഇതിനു അൽപമെങ്കിലും പരിഹാരമാകുക. അതിനുള്ള ശേഷി ഭൂരിഭാഗം പേർക്കുമില്ല. നദീതീരത്താണെങ്കിലും തങ്ങൾക്ക് അഭയാർഥികളാകാതെ സ്വന്തം വീടുകളിൽ കഴിയാൻ സാഹചര്യം ഒരുക്കണമെന്നാണ് കുടുംബങ്ങൾ ആവശ്യെപ്പടുന്നത്.
അച്ചൻകോവിലാർ കരകവിഞ്ഞാൽ ജഗദമ്മയുടെ മനസ്സിൽ തീയാണ്
പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയാൽ ജഗദമ്മയുടെ മനസ്സിൽ തീയാളിത്തുടങ്ങും. ഏതുനിമിഷവും വീട് ഒഴിയാൻ തയാറെടുപ്പ് തുടങ്ങും. പന്തളം കടയ്ക്കാട് ചാലുമണ്ണിൽ രാജപ്പനും ജഗദമ്മയും കുടുംബവും താമസിക്കുന്ന വീട്ടിൽ വെള്ളം കയറാത്ത ഒരു കാലവർഷവും കടന്നുപോയിട്ടില്ല. ഇത് ഇവരുടെ മാത്രം ദുരിതമല്ല.
സമീപവാസികളെല്ലാം ഇതേ അവസ്ഥയിലാണ്. അച്ചൻകോവിലാർ കരകവിഞ്ഞാൽ കടയ്ക്കാട് കല്ലുപ്പാലം വഴി ആറ്റുവെള്ളം കല്ലാറ്റിൽ എത്തും കല്ലാറ് കരകവിയുേമ്പാൾ കടയ്ക്കാട് ജങ്ഷനു സമീപത്തെ ചെറുതോടുവഴി വെള്ളം ഒഴുക്കും.
സമീപത്തെ മറ്റൊരു തോടയായ മാവര-മുട്ടാർ നീർച്ചാലും നിറഞ്ഞാൽ കടയക്കാട് ജങ്ഷനു സമീപം പൂർണമായും വെള്ളത്തിൽ മുങ്ങും. ഇരുതോട്ടിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം ജഗദമ്മയുടേത് അടക്കം വീടുകളിലേക്ക് എത്തും. സമീപത്ത് നിരവധി വീടുകളാണ് ഈ ദുരിതം അനുഭവിക്കുന്നത്. താമസിക്കുന്ന വീട്ടിലേക്ക് രണ്ടുഭാഗത്തുനിന്നും വെള്ളം ഇരച്ചുകയറുകയാണ് പതിവ്. കഴിഞ്ഞ ആറുമാസത്തിനിടെ ചെറുതും വലുതുമായ നാലു വെള്ളപ്പൊക്കമാണ് ഇവിടത്തുകാർ അഭിമുഖീകരിക്കേണ്ടി വന്നത്. വീട്ടുപകരണങ്ങളെല്ലാം പെറുക്കിയെടുത്ത് ഒഴിഞ്ഞുപോകുകയാണ് എല്ലാവരും. വീട്ടിനുള്ളിൽ വെള്ളം കയറി ഇറങ്ങിപ്പോയശേഷം വീണ്ടും താമസിക്കാൻ വീട്ടുകാരെത്തും. പണ്ടത്തെ കാലത്ത് കാലവർഷത്തിൽ മാത്രമായിരുന്നു വെള്ളം ഉയർന്നിരുന്നത്.
അന്ന് ഇവിടത്തുകാർ വെള്ളപ്പൊക്കം ഉത്സവംപോലെ ആഘോഷിച്ചിരുന്നു. ഇപ്പോൾ തുടർച്ചയായ വെള്ളപ്പൊക്കം ശാപമായാണ് കാണുന്നത്.
മാനത്ത് മഴക്കാറുകണ്ടാൽ ഗോപൻ വീടുവിട്ടിറങ്ങും
കോന്നി: മാനത്ത് മഴക്കാറുകണ്ടാൽ കോന്നി മങ്ങാരം കിഴക്കേടത്ത് വീട്ടിൽ ഗോപകുമാറും കുടുംബവും വീടുവിട്ടിറങ്ങും. ശക്തമായ മഴ പെയ്തുകഴിഞ്ഞാൽ ഇവരുടെ വീട്ടിലേക്കാണ് അച്ചൻകോവിലാറ്റിലെ വെള്ളം ഇരച്ചുകയറുന്നത്. കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ അഞ്ചുതവണയാണ് ഗോപെൻറ വീട്ടിൽ ഒരാൾപൊക്കത്തിന് മുകളിൽ വെള്ളം കയറിയത്. ഇപ്പോൾ ഒന്നര മാസത്തിനുള്ളിൽ രണ്ടുതവണ വെള്ളം കയറിയതോടെ ഈ സാധുകുടുംബം ദുരിതത്തിലാണ്. വെള്ളമിറങ്ങി വീട് വൃത്തിയാക്കി ഒന്നുതല ചായ്ക്കുമ്പോഴേക്കും അടുത്ത വെള്ളപ്പൊക്കം. ഇത്തവണ വെള്ളം കയറി വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു.
കൂടാതെ വയറിങ് ഉൾെപ്പടെ നശിച്ചു. കോന്നി പഞ്ചായത്തിലെ മങ്ങാരത്ത് അച്ചൻകോവിലാറിെൻറ തീരത്താണ് ഗോപനും ഭാര്യ രതികല, മകൾ കവിഷ്ണ ഉൾപ്പെടുന്ന കുടുംബം താമസിക്കുന്നത്. കോന്നിയിലെ ഒരു കടയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന ഗോപെൻറ വരുമാനമാണ് ഏക ആശ്രയം. അടിക്കടി വീട്ടിൽ വെള്ളം കയറുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടത്തിന് പുറമെ വീടിനു ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായുള്ള കിണർ മലിനമായതോടെ ആറ്റിൽനിന്ന് വെള്ളം ശേഖരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. മഴമേഘം മാറാത്തതിനാലും ഇനിയും വെള്ളം കയറുമെന്ന ഭയത്താൽ കഴിഞ്ഞ കുറേദിവസമായി ബന്ധുവീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്.
വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗോപൻ പറഞ്ഞു. ആറ്റിൽനിന്ന് പുരയിടത്തിലേക്ക് വെള്ളം കയറാത്ത നിലയിൽ സംരക്ഷണ ഭിത്തി നിർമിച്ചാൽ ഈ ദുരിതത്തിൽനിന്ന് രക്ഷപ്പെടാനാകും. സമീപത്തുള്ള മറ്റു വീടുകൾ കുറച്ച് ഉയരത്തിലായതിനാൽ ഇത്രത്തോളം ബുദ്ധിമുട്ട് അവർക്കിെല്ലന്നും ഗോപൻ പറഞ്ഞു.
16 വർഷമായി വീട് വിട്ടോടി കുഞ്ഞുമോനും കുടുംബവും
മല്ലപ്പള്ളി: മണിമലയാറ്റിലെ ജലനിരപ്പ് ഉയരുന്നത് കണ്ടാൽ കോട്ടാങ്ങൽ ഇലത്തോട്ടത്തിൽ കുഞ്ഞുമോെൻറയും കുടുംബത്തിെൻറയും നെഞ്ചിടിപ്പ് വർധിക്കും. പിന്നെ എന്തുചെയ്യണമെന്നറിയാതെ അലയുകയാണ്. 16 വർഷമായി ഈ ദുരിതം അനുഭവിക്കുകയാണ് കുഞ്ഞുമോനും കുടുംബവും. എല്ലാം നഷ്ടപ്പെട്ട കുടുംബം ഇപ്പോൾ കഴിയുന്നത് ബന്ധുവീട്ടിലാണ്. സ്വന്തമെന്ന് പറയാൻ ഇവർക്ക് ഇപ്പോൾ ഒന്നുമില്ല. കടംവാങ്ങി ഉണ്ടാക്കിയതെല്ലാം പ്രളയത്തിൽ ഇല്ലാതായി. 2018 മുതൽ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി നെട്ടോട്ടമാണ്. ഇത്തവണത്തെ പ്രളയത്തിൽ വിട് പൂർണമായും വെള്ളത്തിൽ മുങ്ങി. ബാങ്ക് വായ്പയും മറ്റുമെടുത്താണ് വീട് ഉണ്ടാക്കിയത്. ഇനി ഒരു വീട് വെക്കണമെങ്കിൽ എല്ലാം ഒന്നിൽനിന്ന് തുടങ്ങണം. പരിസരത്ത് ഇരുനില വീടുകളുള്ളവർക്ക് ഈ ഗതികേടില്ല. കുഞ്ഞുമോനെപ്പോലെ ദുരിതം അനുഭവിക്കുന്ന ഒറ്റനിലയുള്ള അഞ്ചോളം വീടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.