അ​ന​ന്തു സു​രേ​ഷ്, കെ.​മ​ണി​ക​ണ്ഠ​ൻ,

അ​മ​ൽ പി.​വി

വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

കോ​ട്ട​യം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. പു​തു​പ്പ​ള്ളി ത​ച്ചു​ക്കു​ന്ന് ക​ല്ലു​പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ന​ന്തു സു​രേ​ഷ് (23), വ​ട​വാ​തൂ​ർ തേ​മ്പ്ര​വാ​ൽ​ക്ക​ട​വി​ൽ ക​ന​ക​വി​ലാ​സം വീ​ട്ടി​ൽ കെ.​മ​ണി​ക​ണ്ഠ​ൻ (മ​ണി-33), പാ​മ്പാ​ടി പ​ത്താ​ഴ​ക്കു​ഴി പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​മ​ൽ പി.​വി. (30) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഇ​വ​ർ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും വീ​ടി​ന്റെ ക​ത​ക് ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

അ​ന​ന്തു സു​രേ​ഷി​ന് യു​വാ​വി​നോ​ട് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മൂ​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ അ​നീ​ഷ് ജോ​യ്, എ​സ്.​ഐ നെ​ൽ​സ​ൺ സി.​എ​സ്., സി.​പി.​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, യേ​ശു​ദാ​സ്, അ​ജേ​ഷ്, അ​രു​ൺ, സെ​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Three persons who broke into the house and assaulted the youth were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.