അ​ജി​ത്കു​മാ​ർ, അ​ഭി​ജി​ത് രാ​ജു

യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍കൂ​ടി അ​റ​സ്റ്റി​ൽ

യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍കൂ​ടി അ​റ​സ്റ്റി​ൽ ക​ടു​ത്തു​രു​ത്തി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​രെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ഞ്ഞൂ​ർ സൗ​ത്ത് ആ​ശാ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ എ.​എ​സ്. അ​ജി​ത്കു​മാ​ർ (32), മാ​ഞ്ഞൂ​ർ സൗ​ത്ത് മേ​ലു​കു​ന്നേ​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് രാ​ജു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​മാ​സം മൂ​ന്നി​നാ​ണ്​ ഇ​വ​ർ അ​ക​ത്താ​ന്ത​റ ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ശ്രീ​ക്കു​ട്ട​ൻ ഗോ​പി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ബ​ർ​ത്ത് ഡേ ​ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ര്‍ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്.​ഐ അ​രു​ൺ​കു​മാ​ർ, എ​സ്.​കെ. സ​ജി​മോ​ൻ, റോ​ജി​മോ​ന്‍, എ.​എ​സ്.​ഐ ബാ​ബു, ബി​നോ​യ്‌, സി.​പി.​ഒ​മാ​രാ​യ ഷു​ക്കൂ​ർ, അ​നൂ​പ് അ​പ്പു​ക്കു​ട്ട​ൻ, സ​ജ​യ​കു​മാ​ർ, അ​നീ​ഷ്‌ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Two people were arrested for who tried to kill a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.