വൈക്കം: ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തലക്കു പരിക്കേറ്റ അക്രമിസംഘത്തിൽ ഒരാളെ വൈക്കം താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ഇവരെ പൊലീസിന് കണ്ടെത്താനായില്ല.
യുവാക്കളുടെ മൊബൈൽ ഫോണുകളിലും കിട്ടുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബേക്കറിയിൽ ബുധനാഴ്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ കടയിലെ സ്റ്റൂളിലിരുന്ന് ചായ കുടിച്ചിരുന്ന വയോധികനും പരിക്കേറ്റിരുന്നു. ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാർ (ഉണ്ണി -53), ഭാര്യ കവിത (44), മക്കളായ കാശിനാഥ് (17), സിദ്ധിവിനായക് ഉണ്ണി (12), വൈക്കം ആലുങ്കൽ വേലായുധൻ (95) എന്നിവർക്കാണ് പരിക്കേറ്റത്.
കൈക്കും ഇടുപ്പിനും ഒടിവുപറ്റിയ വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബേക്കറിയിൽ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാൾ വാങ്ങിയ ബണ്ണിൽ ക്രീമില്ലെന്നു പറഞ്ഞാണ് തർക്കമുണ്ടായത്. ആക്രമണം നടത്തിയവർ മറവൻതുരുത്ത് പാലാംകടവ് സ്വദേശികളാണെന്ന് പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.