പാലാ: പെട്രോള്‍ വില വർധനക്കെതിരെ വ്യത്യസ്ത സമരവുമായി ഓട്ടോറിക്ഷ തൊഴിലാളി. അനൂപ് ബോസാണ് ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷക്ക് പെട്രോളടിക്കാന്‍ ബക്കറ്റ് പിരിവ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലാ ജനറല്‍ ആശുപത്രി ജങ്ഷൻ സ്റ്റാന്‍ഡിലുള്ള തെൻറ ഓട്ടോയില്‍ പെട്രോള്‍ വില വർധനവിനെതിരെയുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചുെവച്ച് പൊരിവെയിലത്ത് നില്പ് സമരം നടത്തിയാണ് പ്രതിഷേധം അറിയിക്കുന്നത്. പെട്രോള്‍ വില വർധന മൂലം ജീവിക്കാന്‍ നിവൃത്തിയില്ലാതായ എനിക്ക് സംഭാവന നല്‍കണമെന്ന പോസ്റ്ററും കൈയിലേന്തി ബക്കറ്റും കൈയിൽപിടിച്ച് നില്ക്കുന്ന അനൂപ് വഴിയാത്രക്കാര്‍ക്കെല്ലാം കൗതുകമായിരിക്കുകയാണ്. തെൻറ ഗൂഗിള്‍പേ നമ്പറും പോസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രവും സംസ്ഥാനവും ടാക്സ് ഈടാക്കുന്നു. സംസ്ഥാന സര്‍ക്കാറും നികുതി കുറക്കാന്‍ തയാറാകുന്നില്ല. ദിവസവും 100 രൂപക്ക് പോലും ജോലിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വര്‍ക്ക് ഷോപ്പിലെ ചെലവും കൂലിയും വർധിച്ചു. പൊലീസ് പരിശോധനയും കര്‍ശനമായതോടെ ജീവിതം വഴിമുട്ടുകയാണെന്ന് അനൂപ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.