മണിപ്പുഴ ജങ്​ഷനിലെ സിഗ്നലുകളുടെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്തുവെച്ച് പ്രതിഷേധിക്കുന്നു

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

കോട്ടയം: മണിപ്പുഴ ജങ്​ഷനിലെ സിഗ്നലുകളുടെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്‍റ് വിനീത അന്ന തോമസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്​ഘാടനം ചെയ്തു.

കോൺഗ്രസ് ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ് സിബി ജോൺ കൊല്ലാട്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എസ്. രാജീവ്‌, മുൻ നഗരസഭ അംഗം അനീഷ് വരമ്പിനകം, കർഷക കോൺഗ്രസ്‌ ജില്ല സെക്രട്ടറി ഡി. രഞ്ജിഷ്, യൂത്ത്​ കോൺഗ്രസ് ജില്ല സെക്രട്ടറി അബു താഹിർ, മഹിള കോൺഗ്രസ്‌ ഈസ്റ്റ്‌ ബ്ലോക്ക്‌ ട്രഷറർ രഞ്ജു പ്രശാന്ത്, യൂത്ത്​ കോൺഗ്രസ്സ് നാട്ടകം മണ്ഡലം വൈസ് പ്രസിഡന്‍റ് വിവേക് കുമ്മണ്ണൂർ, ആൽബിൻ തോമസ്, ദീപു ചന്ദ്രബാബു, വിമൽജിത്ത്, റാഫി, സാമൂവൽ, ആശിഷ്, ഷൈൻ സാം, മീവൽ ഷിനു, സാൻജോസ് സെബിൻ, കോൺഗ്രസ്‌ നേതാകളായ മധു നെലിപ്പുഴ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധത്തിന്‍റെ ഫലമായി സിഗ്നൽ ലൈറ്റുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ അപകടത്തിൽ ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകളും ലൈറ്റുകളും മാറ്റിസ്ഥാപിക്കണമെന്നും യൂത്ത്​ കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Youth Congress protest at Manipuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.