ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് കമുകിൻതൈ

കൊടിയത്തൂർ: 2022-23 വാർഷികപദ്ധതികളുടെ ഭാഗമായി ഗ്രാമസഭകൾക്ക് തുടക്കമായി. മികച്ച ജനപങ്കാളിത്തത്തോടെ നടന്ന വാർഡ്‌ 2, 12 ഗ്രാമസഭകളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കമുകിൻതൈകൾ വിതരണം ചെയ്ത് വാർഡ് മെംബർമാരായ ഷംലൂലത്തും രിഹ് ല മജീദും മാതൃകയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. രണ്ടാം വാർഡ് ഗ്രാമസഭയിൽ ഒന്നാം വാർഡ് മെംബർ ടി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ സി.പി. അസീസ് സ്വാഗതം പറഞ്ഞു. പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു അധ്യക്ഷയായി. വാർഡ് മെംബർ രിഹ് ല മജീദ്, ബ്ലോക്ക് മെംബർ സുഹറ, പഞ്ചായത്തംഗം അബൂബക്കർ എന്നിവർ പ​ങ്കെടുത്തു. KDR 3 ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് കമുകിൻതൈ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.