വിഭാഗീയത: മുസ്‍ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു

കൊടിയത്തൂർ: വിഭാഗീയത രൂക്ഷമായ മുസ്‍ലിം ലീഗ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ ചുമതല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹിമാന് നൽകി. ജില്ല, മണ്ഡലം കമ്മിറ്റി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസം മുമ്പ് കമ്മിറ്റിയിലെ ഏഴ് പേർ രാജിക്കത്ത് നൽകിയിരുന്നു. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാൻ മേൽക്കമ്മിറ്റി തയാറായില്ല. ചുള്ളിക്കാപറമ്പ് യൂത്ത് ലീഗ് കമ്മിറ്റി നടത്തിവരുന്ന ഫിറോസ് ആൻഡ് ഉനൈസ് സ്മൃതി ഫുട്ബാൾ ടൂർണമെന്റോടെയാണ് വിഭാഗീയത രൂക്ഷമായത്. ഫുട്ബാൾ മത്സരം നിർത്തിവെക്കാൻ ഒരുവിഭാഗം പരമാവധി ശ്രമിച്ചിരുന്നു. നിയോജകമണ്ഡലം കമ്മിറ്റിയുടെയും മറ്റു നേതാക്കളുടേയും പിന്തുണയോടെ സംഘാടകർ കളിയുമായി മുന്നോട്ടുപോയതിനെ തുടർന്നാണ് കമ്മിറ്റിയിലെ ഏഴുപേർ രാജിക്കത്ത് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.