മമ്മു ഹാജി

കൽപറ്റ: അമ്പിലേരിയിലെ ചീനമ്പീടൻ (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുല്ല, ബഷീർ (വ്യാപാരി സൊസൈറ്റി-കൽപറ്റ), സലീം (അസി. മാനേജർ, കെ.എസ്.എഫ്.ഇ കൽപറ്റ), ഇഖ്ബാൽ. മരുമക്കൾ: സൽമ അബ്ദുല്ല, സൗജത്ത് ബഷീർ, ഷമീന സലീം, ഖദീജ ഇഖ്ബാൽ. സഹോദരങ്ങൾ: മൂസ കമ്പളക്കാട്, സൂപ്പി കൽപറ്റ, മൊയ്തു കൽപറ്റ, ഫാത്തിമ കൽപറ്റ, പരേതരായ ഹലീമ കൽപറ്റ, കുഞ്ഞമ്മദ് ഹാജി ​കെല്ലൂർ, കുഞ്ഞാമി കൽപറ്റ, മറിയം കണ്ടത്തുവയൽ, ആയിശ കെല്ലൂർ. ഖബറടക്കം വ്യാഴാഴ്ച കൽപറ്റ വലിയപള്ളി ഖബർസ്ഥാനിൽ. മീൻപിടിക്കാൻപോയ എട്ടുവയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു കൊയിലാണ്ടി: കൂട്ടുകാരൊത്ത് മീൻപിടിക്കാൻപോയ എട്ടു വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. നെല്യാടിക്കടവിന് അടുത്തുള്ള കെ.പി.കെ ബസ് സ്റ്റോപ് ഭാഗം പെരുങ്കുനി വെള്ളക്കെട്ടിൽ വീണ് പാലോളി താഴകുനി ഷാജിറിന്റെ മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്. പുളിയഞ്ചേരി യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്. കുഞ്ഞീബി താമരശ്ശേരി: അമ്പായത്തോട് പരേതനായ എഴുകളത്തിൽ അയമ്മദിന്റെ ഭാര്യ കുഞ്ഞീബി (78) നിര്യാതയായി. മക്കൾ: ബിച്ചിപാത്തു ചെമ്പ്ര, സുഹറ, ജമീല, സുബൈദ, അശ്റഫ് (സൗദി), സൗദ. മരുമക്കൾ: അബൂബക്കർ, മിന്നത്, പരേതരായ പറൂക്കാക്കിൽ മാമൂട്ടി ഹാജി, ഹസൻ, സലാം, മൊയ്തീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.