പന്നിക്കോട്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ പ്രതിയായ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പൊലുകുന്നത്ത് വൈസ് പ്രസിഡൻറ് സ്ഥാനം ഉടൻ രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ധാർമികത എന്നും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ബാബു പൊലുകുന്നത്തിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ബാബു ഒളിവിലാണെന്നാണ് നിഗമനം. കഴിഞ്ഞദിവസം ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിരുന്നു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബാബുവിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നാരോപിച്ച് ഇടതുപക്ഷവും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാരോപിച്ച് കോൺഗ്രസും രംഗത്തെത്തുകയും ചെയ്തിരുന്നു. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍നിന്ന് മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ബാബുവിനെ പ്രതി ചേര്‍ത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.