കരുവണ്ണൂർ സ്കൂളിന് സമീപം സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

നടുവണ്ണൂർ: പഞ്ചായത്തിലെ കരുവണ്ണൂർ ഗവ.യു.പി സ്കൂളിന് സമീപം സംസ്ഥാന പാതയിൽ വെള്ളക്കെട്ട് കാരണം വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടുന്നു. റോഡിൽ ഒരു ഭാഗത്ത് മാത്രമേ ഓവുചാൽ നിർമിച്ചിട്ടുള്ളൂ. സംസ്ഥാന പാതയോട് ബന്ധിപ്പിക്കുന്ന പുതുശ്ശേരി കുന്ന് റോഡിൽനിന്ന് ഒഴുകിവരുന്ന വെള്ളവും ഇവിടെയാണ് എത്തുന്നത്. ഈ ഭാഗത്ത് സംസ്ഥാനപാതക്ക് ഓവുചാൽ ഇല്ലാത്തത് കാരണം വെള്ളം മുഴുവൻ ഒഴുകി എത്തുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. സ്കൂൾ തുറക്കുന്നതിനുമുമ്പ് വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സി.പി.ഐ നടുവണ്ണൂർ ലോക്കൽ സമ്മേളനം നടുവണ്ണൂർ: സി.പി.ഐ നടുവണ്ണൂർ ലോക്കൽ സമ്മേളനം 19, 21, 22 തീയതികളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.19 ന് അഞ്ചിന് നടുവണ്ണൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സമിതിയംഗം വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21ന് പുതുശ്ശേരി വിശ്വനാഥൻ വസതിയിൽനിന്നും ആരംഭിക്കുന്ന കൊടിമര ജാഥയും അഴകത്ത് കെ.പി. രാഘവൻ നമ്പ്യാർ വസതിയിൽനിന്നു തുടങ്ങുന്ന പതാക ജാഥയും കുന്നിച്ചാലിൽ കുട്ടികൃഷ്ണൻ നായർ വസതിയിൽനിന്നും ആരംഭിക്കുന്ന ബാനർ ജാഥയും എം.വി. ബാലൻ മാസ്റ്റർ നഗറിൽ സമാപിച്ചു പതാക ഉയർത്തും. 22 ന് രാവിലെ 10ന് വെർച്യു സ്കൂളിൽ പ്രതിനിധി സമ്മേളനം ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.എം. ശശി, ആദർശ് പുതുശ്ശേരി, എം. പ്രദോഷ്, വി.വി. ഹംസ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.