മുരുകേഷ് കാക്കൂർ പുരസ്കാരം പൗർണമി ശങ്കറിന് സമർപ്പിച്ചു

കോഴിക്കോട്​: . നാടക നടനും സംവിധായകനും ചിത്രകാരനുമായരുന്ന പൗർണമി ശങ്കറിന്‍റെ സമഗ്ര സംഭാവന മുൻനിർത്തിയാണ്​ പുരസ്കാരം. 10001 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ്​ പുരസ്കാരം. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ഉദ്​ഘാടനം ചെയ്തു. ബിജു രാജഗിരി അധ്യക്ഷത വഹിച്ചു. കേരള നടനത്തിനുള്ള സമഗ്രസംഭാവനക്ക്​ സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെ ആദരിച്ചു. മുഹമ്മദ്​ പേരാമ്പ്ര അനുസ്മരണ ഭാഷണം നടത്തി. രമേഷ്​ കാവിൽ, ഷിബു പാലാഴി എന്നിവർ സംസാരിച്ചു. സായ്​ പ്രദീപ്​ സ്വാഗതവും ഗിരീഷ്​ പി.സി. പാലം നന്ദിയും പറഞ്ഞു. സാവിത്രി നാടകം അരങ്ങേറി..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.