എളമരം കടവ്​ പാലം: കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്ന്​ മന്ത്രി റിയാസ്​

കോഴിക്കോട്​: എളമരം കടവ്​ പാലത്തിന്‍റെ ഉദ്​ഘാടനത്തിന്​ ബന്ധപ്പെട്ട കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്നും ബി.ജെ.പി ജനകീയ ഉദ്​ഘാടനം നടത്തുന്നതുകൊണ്ട്​ അവർക്ക്​ മാനസികസുഖം ലഭിക്കുമെങ്കിൽ അതായിക്കോട്ടെയെന്നും മന്ത്രി റിയാസ്​. കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു പൊതുമരാമത്ത്​ മന്ത്രി. കുതിരാൻ തുരങ്കത്തിന്‍റെ ഉദ്​ഘാടനത്തിലും സമാന നാടകങ്ങളുണ്ടായിരുന്നു. എളമരം കടവ്​ പാലത്തിന്‍റെ ഫണ്ട്​ പൂർണമായും കേന്ദ്രത്തിന്‍റേതാണ്​ എന്നു​ പറയാൻ പറ്റില്ല. ഉദ്​ഘാടനത്തിന്​ ആരെ വേണമെങ്കിലും ക്ഷണിക്കുന്നതിന്​ വിരോധമില്ല. നമുക്ക്​ വികസനം നടപ്പായാൽ മതി എന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.