അപ്പു നായർ

കുറ്റ്യാടി: ദേവർ കോവിൽ ഓണിയിൽ (80) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: ഷിനോദ്, ഷനോജ്. (സി.പി.എം തളിക്കര ലോക്കൽ കമ്മിറ്റിയംഗം, കായക്കൊടി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷജിത. മരുമക്കൾ: വിനോദൻ (വാല്യക്കോട്), അജിഷ വട്ടോളി (അധ്യാപിക കുറ്റ്യാടി സിറാജുൽ ഹുദ സ്കൂൾ), ദീപ (ചെറുവണ്ണൂർ). സഹോദരങ്ങൾ: നാരായണൻ നായർ, ദാമോദരൻ നായർ, കാർത്യായനി, മാധവൻ നായർ, പരേതരായ കണ്ണൻ നായർ, കുഞ്ഞി കൃഷ്ണൻ നായർ. അമ്മയും മകനും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കൊയിലാണ്ടി: അമ്മയെയും മകനെയും വീട്ടിലെ കിടപ്പു മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുവട്ടൂർ നടേരി ചേരിക്കുന്നുമ്മൽ പ്രസന്ന (52), മകൻ പ്രശാന്ത് (30) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് സമീപവാസികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു മകൻ പ്രശോഭ് മുമ്പ് വാഹനാപകടത്തിലും പ്രസന്നയുടെ ഭർത്താവ് അശോകൻ 10 വർഷം മുമ്പ് ഹൃദ്രോഗത്താലും മരിച്ചിരുന്നു. ടൈൽസ് ജോലിക്കാരനാണ് പ്രശാന്ത്. അപകടത്തിൽ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ഇപ്പോൾ ജോലിക്കു പോകാറില്ല. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാളു പാലത്ത്: മേലെ മണിച്ചേരി മാളു (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: ധർമേശന്‍, സജയന്‍, ശൈലജന്‍. മരുമക്കള്‍: സിന്ധു (വടക്കുംപാട്ട് അമ്പലക്കോത്ത്), രജിഷ (വില്ലേജ് ഓഫിസ്, കുരുവട്ടൂര്‍), നിഷ (ഗവ. കോളജ് കോടഞ്ചേരി). സഹോദരങ്ങള്‍: ജാനകി പരേതയായ നാരായണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.