കോഴിക്കോട്: പത്ത് ലക്ഷം രൂപ വിലമതിക്കുന്ന മാരകമയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മെഡിക്കൽ കോളേജ് സ്വദേശി തയ്യിൽ വീട്ടിൽ ഫാസിൽ (27), ചെലവൂർ സ്വദേശി പൂവത്തൊടികയിൽ ആദർശ് സജീവൻ (23) എന്നിവരാണ് എം.ഡി.എം.എ എന്ന പേരിലറിയപ്പെടുന്ന 'മെഥലീൻ ഡയോക്സിമെത്ത് അംഫിറ്റമിനു'മായി പിടിയിലായത്. ഈസ്റ്റ്ഹിൽ കെ.ടി. നാരായണൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെ കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എയും അളന്ന് വിൽപന നടത്തുന്നതിനായി പോക്കറ്റ് ത്രാസും പാക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറാൻ നഗരത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പൊലീസ് പിടിയിലായത്. പിടിയിലായ മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നിൻെറ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെകുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ഫാസിലിന് സമാനമായ കേസ് വയനാട്ടിൽ നിലവിലുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മൻെറ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്ക്വാഡും ആന്‍റി നാർക്കോട്ടിക് സെൽ അസി. കമീഷണർ ഇമ്മാനുവൽ പോളിൻെറ നേതൃത്വത്തിലുള്ള സ്ക്വാഡും സബ് ഇൻസ്പെക്ടർ മനോജ്കുമാറിൻെറ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. adarsh mdma ആദർശ് സജീവൻ fasil mdma ഫാസിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.