കോലീബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും -ഐ.എൻ.എല്‍

കോഴിക്കോട്: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പരസ്യമായി ബി.ജെ.പി ഓഫിസില്‍ ചെന്ന് സഹായമഭ്യര്‍ഥിച്ചതും കോലീബി സഖ്യത്തിന്‍റെ മ്ലേച്ഛമുഖം കേരളീയ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടിയതും അപകടകരമായ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണെന്നും ഇതിന് കോണ്‍ഗ്രസ് താമസിയാതെ കനത്ത വില നല്‍കേണ്ടിവരുമെന്നും ഐ.എൻ.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. ബി.ജെ.പി വര്‍ഗീയ ഫാഷിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാന്‍ ദേശവ്യാപകമായി വിപുലവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടക്കുമ്പോഴാണ് കേവലം ഒരു സീറ്റില്‍ ജയിച്ചുകയറാമെന്ന വ്യാമോഹത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജെ.പിയുടെ കാലില്‍ ചെന്നുവീണിരിക്കുന്നതെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.