പ്രവാസി ഭദ്രത വായ്പാ വിതരണം

മുക്കം: പ്രവാസി ഭദ്രത വായ്പാ പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ കുടുംബശ്രീ സി.ഡി.എസ് മുഖേന വായ്പാ വിതരണം ആരംഭിച്ചു. ഒന്നര ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. നഗരസഭ ചെയർമാൻ പി.ടി. ബാബു പ്രവാസിയായ അസീസ് വളപ്പൻതോടിക്ക്‌ ചെക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സി.ടി. രജിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദിനി, സത്യനാരായണൻ മാസ്റ്റർ, പ്രജിത പ്രദീപ്, എൻ.വി. രജനി, ജോഷില, കെ. വസന്ത, ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.