ഓവുചാലിനെടുത്ത കിടങ്ങുകൾ കൊതുകുവളർത്ത് കേന്ദ്രങ്ങളായി

പി.ഡബ്ല്യൂ.ഡിക്കും കരാറുകാരനുമെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ് കുറ്റ്യാടി: ടൗണിൽ തൊട്ടിൽപാലം റോഡിൽ മൂന്ന് മാസത്തോളമായി ഓവുചാൽ പുതുക്കിനിർമിക്കുന്നതിനായി നിർമിച്ച കിടങ്ങുകൾ വെള്ളം കെട്ടിനിന്ന് കൊതുകുവളർത്ത് കേന്ദ്രങ്ങളായി. വ്യാപാരികളുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ബാബു സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, ജെ.എച്ച്.ഐമാരായ സലാം, സുബിഷ, പ്രേമജൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. കിടങ്ങുകളിൽ കൊതുകുനാശിനി തളിച്ചു. ചിലയിടങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. നിർമാണപ്രവൃത്തിക്കായി കൊണ്ടുവന്ന ബാരലിൽ ഉൾപ്പെടെ ജലം കെട്ടിക്കിടന്ന് കൊതുക് വളരുന്നതായും കണ്ടെത്തി. നിലവിൽ കുറ്റ്യാടി പഞ്ചായത്തിൽ നാല് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൗണിലെ ഓടകളിൽ ജലം കെട്ടിക്കിടക്കുന്നത് ഏറെ ഭീഷണി ഉയർത്തുന്നതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. photo: കുറ്റ്യാടി ടൗണിൽ വയനാട് റോഡിൽ ഓവുനിർമിക്കാനെടുത്ത കിടങ്ങുകളിൽ ആരോഗ്യവകുപ്പ് കൊതുകുനാശിനി തളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.