ജീർണിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

വടകര: താഴെ അങ്ങാടി കോതിബസാറിൽ ജീർണിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളാണ് ജീർണിച്ച് അപകടാവസ്ഥയിലുള്ളത്. പഴയ കെട്ടിടങ്ങളിലെ മുറികൾ പലതിനും വ്യത്യസ്ത ഉടമസ്ഥരാണുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഡീലക്സ് ഹോട്ടൽ പ്രവർത്തിച്ച ഭാഗം പൊളിച്ചുതുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്റെ ബാക്കിയായ ഭാഗങ്ങളിലെ ചുമർ നിലനിർത്തുമ്പോൾ അപകട സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. ആളുകൾ കൂടിനിൽക്കുകയും തണൽ, എം.യു.എം സ്കൂൾ, ജുമാഅത്ത് പള്ളിയും അടുത്തായി പ്രവർത്തിക്കുന്നതിനാൽ വിദ്യാർഥികളും മറ്റ് വഴിയാത്രക്കാർക്കും ഭീഷണിയായിട്ടാണ് കെട്ടിടം നിൽക്കുന്നത്. ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ഏക ആശാകേന്ദ്രം കൂടിയായിരുന്നു പൊളിച്ചുനീക്കുന്ന ഡീലക്സ് ഹോട്ടൽ. കാലവർഷം പടിവാതിലിൽ എത്തിനിൽക്കെ ഭീഷണിയായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.