തൊട്ടിൽപാലത്ത് മൂന്ന് ഹോട്ടലും ഇറച്ചിക്കടയും പൂട്ടാൻ നിർദേശം

കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്ത്, കുണ്ടുതോട് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ തൊട്ടിൽപാലം, പൈക്കളങ്ങാടി, പക്രന്തളം എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായും ആഹാരപദാർഥങ്ങൾ കൈകാര്യംചെയ്ത മൂന്ന് ഹോട്ടലുകൾ, ഒരു ഇറച്ചിക്കട എന്നിവ പൂട്ടാൻ നിർദേശം നൽകി. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്നായി 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി ജെ.ഡി. ബാബു, ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് വടക്കയിൽ, ജെ.എച്ച്.ഐമാരായ വേണുഗോപാലൻ, മുഹമ്മദ് റാഫി, രതുഷ, ഷിൻസ്, പഞ്ചായത്ത് ജീവനക്കാരായ അഷ്റഫ്, പ്രിയ നാരായണൻ എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. Photo: തൊട്ടിൽപാലത്ത് വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും നടത്തിയ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.