ശ്രീകണ്ഠപുരം: മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്ട്ടേഴ്‌സ് സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽപോയ ഭർത്താവ് ശ്രീകണ്ഠപുരം ചുഴലിയിലെ അനീഷ് കോയാടന്റെ കാറാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ചുഴലിയിലെ വീട്ടിലെത്തിയാണ് കാർ കൊണ്ടുപോയത്. കഴിഞ്ഞാഴ്ച ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ തേടിയെത്തിയ അന്വേഷണ സംഘം അനീഷിനെ ഹാജരാക്കണമെന്ന് കുടുംബത്തോട് നിർദേശിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനാലാണ് കാർ കസ്റ്റഡിയിലെടുത്തത്. മാർച്ച് 20നാണ് ശ്രുതിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.