വടകര: വിദ്യാർഥികൾക്ക് അന്യമായ പ്രകൃതിദത്ത കളിപ്പാട്ടങ്ങൾ നിർമിച്ച് പ്രകൃതിയെ തൊട്ടറിയാൻ അവസരമൊരുക്കി എസ്.ജി.എം.എസ്.ബി സ്കൂൾ. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രകൃതിദത്ത കളിപ്പാട്ടങ്ങളുടെ നിർമാണവും പ്രദർശനവും സംഘടിപ്പിച്ചു. ഓലപ്പന്ത് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓലപ്പന്തും ഓലപീപ്പി, ഓലക്കണ്ണട, ഓലവാച്ച്, തൊപ്പികൾ, മഞ്ചാടി, കുന്നിക്കുരു, കൊട്ടകൾ, ഓല സഞ്ചി, മച്ചിങ്ങ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ, ഓലപ്പങ്ക, അലങ്കാരവസ്തുക്കൾ, കുരുത്തോല പക്ഷി, കുരുത്തോല ഉല്പന്നങ്ങൾ, കൈതോലപ്പന്ത്, ഇലക്കരണ്ടികൾ തുടങ്ങി ഒട്ടനവധി കളിക്കോപ്പുകൾ കൊണ്ട് പ്രദർശനം ശ്രദ്ധേയമായി. പാർവണ, അലൻ, കെ. വൈശാഖ്, പി.എൻ. അർജുൻ, സുനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ചിത്രം എസ്.ജി.എം.എസ്.ബി സ്കൂളിൽ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പ്രകൃതിദത്ത കളിപ്പാട്ടങ്ങളുടെ നിർമാണവും പ്രദർശനവും Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.